National
ചൂട് കനക്കുന്നു; വടക്ക്, കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഈ ആഴ്ച മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം.
ന്യൂഡല്‍ഹി| ചൂട് ക്രമാതീതമായി കൂടുന്നതിനാല്‍ രാജ്യത്തെ വടക്കന്‍, കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ, ഝാര്‍ഖണ്ഡ്, ബിഹാര്‍, പശ്ചിമ ബംഗാള്‍, സിക്കിം എന്നീ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധയിടങ്ങളില്‍ 40 മുതല്‍ 44 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗ മുന്നറിയിപ്പിനെ തുടര്‍ന്ന് പല സംസ്ഥാനങ്ങളിലും സ്‌കൂളുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്.
അതേസമയം, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഈ ആഴ്ച മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
---- facebook comment plugin here -----