Connect with us

Kerala

വിവാദങ്ങള്‍ക്കിടെ മുഖ്യമന്ത്രിയുടെ യാത്രക്കായുള്ള ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി

സുരക്ഷാ പരിശോധനകള്‍ക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തിച്ചത്

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിയുടെ യാത്രക്കായി പോലീസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്റര്‍ തലസ്ഥാനത്തെത്തി. സുരക്ഷാ പരിശോധനകള്‍ക്കാണ് ചിപ്സണിന്റെ ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തിച്ചത്. എസ്എപി ക്യാമ്പിലെ ഗ്രൗണ്ടിലായിരുന്നു ഹെലികോപ്റ്ററിന്റെ പരിശോധന. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ വന്‍ തുക മുടക്കി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കുന്നത് വലിയ വിമര്‍ശത്തിന് കാരണമായിരുന്നു

മൂന്നു വര്‍ഷത്തേക്കാണ് ചിപ്സണ്‍ ഏവിയേഷനുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാര്‍ ഒപ്പിട്ടത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍ പ്രകാരം കമ്പനിക്ക് നല്‍കേണ്ടത്.അധികം വരുന്ന ഓരോ മണിക്കൂറിനും 90,000 രൂപ നല്‍കണം. രണ്ട് വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്.

 

Latest