Connect with us

Kerala

റിപോര്‍ട്ട് പുറത്ത് വിടരുതെന്ന് ഹേമ കമ്മീഷന്‍ പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യം നിറഞ്ഞത്: വി ഡി സതീശന്‍

പോക്‌സോ നിയമപ്രകാരം വരെ കേസെടുക്കേണ്ട കാര്യങ്ങള്‍ റിപോര്‍ട്ടിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | ഹേമ കമ്മീഷന്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം കാപട്യ നിറഞ്ഞതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ഹേമ കമ്മീഷന്‍ റിപോര്‍ട്ട് പുറത്തുവിടരുതെന്ന് പറഞ്ഞിട്ടില്ല, റിപ്പോര്‍ട്ട് പുറത്തുവിടുമ്പോള്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്വന്തം ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് മുഖ്യമന്ത്രി നടത്തിയതെന്നും സതീശന്‍ പറഞ്ഞു.

പോക്‌സോ നിയമപ്രകാരം വരെ കേസെടുക്കേണ്ട കാര്യങ്ങള്‍ റിപോര്‍ട്ടിലുണ്ട്. നാലരകൊല്ലത്തോളം റിപോര്‍ട്ട് കൈയ്യില്‍ കിട്ടിയിട്ടും അതില്‍ നടപടിയെടുക്കാത്ത മുഖ്യമന്ത്രിയും സാസ്‌കാരിക മന്ത്രിയും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 

Latest