doctor stabbed
താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യ പരിശോധനക്ക് എത്തിച്ച പ്രതിയുടെ പരാക്രമം; വനിതാ ഡോക്ടറെ പലതവണ കുത്തി
കുത്തേറ്റ ഡോക്ടർ വന്ദന അതീവ ഗുരുതരാവസ്ഥയിലാണ്.
കൊല്ലം/ തിരുവനന്തപുരം | കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് വൈദ്യപരിശോധനക്ക് എത്തിച്ച യുവാവ് പരാക്രമം നടത്തി. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ പ്രതി ആശുപത്രിയിലെ കത്രിക ഉപയോഗിച്ച് പലതവണ കുത്തി. കുത്തേറ്റ ഡോക്ടർ വന്ദന അതീവ ഗുരുതരാവസ്ഥയിലാണ്. പുറകിലും നെഞ്ചിലും കുത്തേറ്റ 22കാരിയായ ഇവരെ തിരുവനന്തപുരം കിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
പൂയപ്പള്ളി സ്വദേശി സന്ദീപ് ആണ് അതിക്രമം നടത്തിയത്. വീട്ടിൽ വെച്ച് വഴക്കുണ്ടാക്കിയ ഇയാൾ തന്നെയാണ് പോലീസിനെ വിളിച്ചത്. തുടർന്ന് പോലീസ് ഇയാളെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമമുണ്ടായത്. ഇയാൾ അധ്യാപകനാണെന്ന് പ്രദേശവാസികൾ പറയുന്നു. ആശുപത്രിയിലെ കത്രിക കൈക്കലാക്കിയ പ്രതി അടുത്തേക്ക് വന്നവരെയെല്ലാം കുത്തുകയായിരുന്നു.
പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെയും യുവാവ് കുത്തിയിട്ടുണ്ട്. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. വെൻ്റിലേറ്ററിലാണ് ഡോ.വന്ദനയുള്ളത്.