devikulam election cancellation
ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി
സി പി എമ്മിന്റെ അഡ്വ. എ രാജ ആയിരുന്നു ഇവിടെനിന്ന് വിജയിച്ചത്.
കൊച്ചി | ഇടുക്കി ദേവികുളം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. സി പി എമ്മിന്റെ അഡ്വ. എ രാജ ആയിരുന്നു ഇവിടെനിന്ന് വിജയിച്ചത്. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജ യോഗ്യനല്ലായെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്.
പട്ടിക ജാതി, വർഗ സംവരണ സീറ്റ് ആണ് ദേവികുളം. എ രാജ പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗമാണെന്നും പട്ടിക ജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയില്ലെന്നും ചൂണ്ടിക്കാട്ടി എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിന്റെ ഡി കുമാര്‍ ആണ് ഹരജി സമര്‍പ്പിച്ചത്. വർഷങ്ങളായി സി പി എം വിജയിച്ചുവരുന്ന മണ്ഡലമാണ് ദേവികുളം. ഇവിടെ എസ് രാജേന്ദ്രന് പകരം എ രാജക്ക് സീറ്റ് നൽകിയത് വലിയ പ്രശ്നത്തിന് ഇടയാക്കിയിരുന്നു.
അതേസമയം, എ രാജക്ക് ഡിവിഷന്‍ ബെഞ്ചിനെയും തുടര്‍ന്ന് സുപ്രീം കോടതിയെയും സമീപിക്കാം. നേരത്തേ ജാതി സംവരണവുമായി ബന്ധപ്പെട്ട് മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച കൊടിക്കുന്നില്‍ സുരേഷിനെ കോടതി അയോഗ്യനാക്കിയിരുന്നു. 2009ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു ഹൈക്കോടതിയുടെ അയോഗ്യത. എന്നാൽ, സുപ്രീം കോടതിയിൽ കൊടിക്കുന്നിലിന് അനുകൂലമായി വിധി ലഭിച്ചു.