Connect with us

Kerala

കോവിഷീല്‍ഡ് രണ്ടാം ഡോസിന് 84 ദിവസത്തെ ഇടവേള എന്തിനാണെന്ന് ഹൈക്കോടതി

കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം.

Published

|

Last Updated

കൊച്ചി| കോവീഷീല്‍ഡ് പ്രതിരോധ വാക്‌സീന്റെ രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാന്‍ 84 ദിവസത്തെ ഇടവേള എന്തിനാണെന്ന് ഹൈക്കോടതി. വാക്‌സീന്‍ ലഭ്യതയാണോ ഫലപ്രാപ്തിയാണോ വാക്‌സിനേഷന്റെ മാനദണ്ഡമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കിറ്റെക്‌സ് കമ്പനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ചോദ്യം.

ജീവനക്കാര്‍ക്ക് ആവശ്യമായ വാക്‌സീന്‍ കമ്പനി വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ഒന്നാം ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞവര്‍ക്ക് രണ്ടാം ഡോസ് നല്‍കാന്‍ കമ്പനി അനുമതി തേടിയിരുന്നു. എന്നാല്‍ 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇതുകൊണ്ടാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ കേന്ദ്രമാണ് നിലപാട് എടുക്കേണ്ടതെന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ മറുപടി. കേന്ദ്രം ഇക്കാര്യത്തില്‍ ഉടന്‍ നിലപാട് അറിയിക്കും. കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

 

Latest