Connect with us

halal

എന്താണ് ഹലാലെന്ന് പരിശോധിച്ച് അറിയിക്കാൻ ഹരജിക്കാരനോടും സർക്കാറിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി

ഒരു സമുദായത്തിന്‍റെ ആചാരത്തിന്‍റെ ഭാഗമാണ് ഹലാൽ ഭക്ഷണമെന്നായിരുന്നു ഹരജിക്കാരന്‍ ആദ്യം വിശദീകരണം നല്‍കിയത്.

Published

|

Last Updated

കൊച്ചി | എന്താണ് ഹലാലെന്ന് പരിശോധിച്ച് അറിയിക്കാൻ ഹരജിക്കാരനോടും സർക്കാറിനോടും ദേവസ്വം ബോർഡിനോടും ഹൈക്കോടതി നിർദേശിച്ചു. വിഷയം വിശദമായി പരിശോധിക്കുമെന്നും കോടതി പറഞ്ഞു. ഹലാൽ എന്നാൽ എന്താണ് അർഥമാക്കുന്നതെന്ന് ശബരിമലയിൽ ഹലാൽ ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിക്കാരനോട് കോടതി ചോദിച്ചു. വിഷയം ആഴത്തിൽ പരിശോധിച്ചിട്ടില്ലെന്നായിരുന്നു ഹരജിക്കാരെൻറ മറുപടി. ശബരിമല കർമസമിതി ജനറൽ കൺവീനർ എസ് ജെ ആർ കുമാറാണ് ഹലാൽ ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.

വ്യക്തമായ തെളിവുകളോടെ വേണം ഇക്കാര്യങ്ങൾ ഉന്നയിക്കാനെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്റ്റിസ് പി ജി അജിത്കുമാറും പറഞ്ഞു. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുമ്പാൾ വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള പരിശോധന നടത്തേണ്ടിയിരുന്നുവെന്നാണ് കോടതി പറഞ്ഞത്. ഒരു സമുദായത്തിന്‍റെ ആചാരത്തിന്‍റെ ഭാഗമാണ് ഹലാൽ ഭക്ഷണമെന്നായിരുന്നു ഹരജിക്കാരന്‍ ആദ്യം വിശദീകരണം നല്‍കിയത്.

Latest