Connect with us

Kerala

സില്‍വര്‍ ലൈന്‍ സര്‍വെ തടഞ്ഞ നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി

സര്‍വേക്കെതിരെ 20 ഓളം പേരാണ് ഹൈക്കോടതിയെ സമീപിച്ചത്

Published

|

Last Updated

കൊച്ചി | സില്‍വര്‍ ലൈന്‍ സര്‍വെ തടഞ്ഞ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സര്‍വേക്കെതിരെ 20 ഓളം പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് സര്‍വെ നടപടികള്‍ സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സര്‍ക്കാറിന് സര്‍വെ നടപടികളുമായി മുന്നോട്ട് പോകാനുള്ള അനുവാദമാണ് ഡിവിഷന്‍ ബെഞ്ച് നല്‍കിയിരിക്കുന്നത്.

സിംഗിള്‍ ബെഞ്ച് തങ്ങളുടെ അധികാരത്തിന് അപ്പുറമുള്ള കാര്യങ്ങളില്‍ ഇടപെടുന്നതായി സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിയെ എതിര്‍ക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും സാമൂഹ്യാഘാത പഠനത്തെ അടക്കം അത് ബാധിക്കും എന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു

ഡി പി ആര്‍ തയ്യാറാക്കിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കണം എന്ന എന്ന സിംഗിള്‍ ബെഞ്ച് നിര്‍ദേശവും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കി.