kerala high court
ഡിജിറ്റല്‍ സൗകര്യങ്ങളില്ലാത്ത കുട്ടികള്‍ക്ക് പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി
പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികളുടെ വിവരം ശേഖരിക്കാന്‍ ഐ ടി മിഷന്റെ സഹായത്തോടെ പോര്‍ട്ടല്‍ ഉണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്
കൊച്ചി | കമ്പ്യുട്ടറും മൊബൈല്‍ ഫോണും ഇല്ലാത്തതിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി. പഠന സൗകര്യങ്ങള്‍ ഇല്ലാത്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പോര്‍ട്ടല്‍ തയ്യാറാക്കണെന്നും ഹൈക്കോടതി നിര്‍ദേശം. പഠന സൗകര്യങ്ങളുടെ കുറവ് മൂലം ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയിയുന്നല്ലെന്ന് കാണിച്ച് ഏഴു വിദ്യാര്‍ഥികള്‍ നല്‍കിയ കേസിലാണ് കോടതി നടപടി.
ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ സമാന സാഹചര്യം നേരിടുന്നുണ്ടെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡിജിറ്റള്‍ സൗകര്യങ്ങളുടെ അഭാവം മൂലം വിദ്യാര്‍ഥികള്‍ക്ക് പഠനം നിഷേധിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. പഠന സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികളുടെ വിവരം ശേഖരിക്കാന്‍ ഐ ടി മിഷന്റെ സഹായത്തോടെ പോര്‍ട്ടല്‍ ഉണ്ടാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
വിദ്യാലയങ്ങള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ ആവശ്യങ്ങളും സൗകര്യങ്ങളുടെ അപര്യാപ്തതയും ഈ പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ സാധിക്കണം. ആവശ്യമുള്ള വിദ്യാര്‍ഥികളെ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ഈ വെബ് സൈറ്റ് വഴി സഹായിക്കാന്‍ കഴിയുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഈ നിര്‍ദ്ദേശങ്ങളിന്മേന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടി പത്ത് ദിവസത്തിനകം അറിയിക്കണെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹരജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.