Connect with us

actor vijay income tax case

നടന്‍ വിജയിക്കെതിരെ പിഴ ചുമത്തിയത് ഹൈക്കോടതി സ്‌റ്റേ ചെയ്തു

അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിന് ഒന്നരകോടിയായിയിരുന്നു ആദായനികുതി പിഴ ചുമത്തിയിരുന്നത്

Published

|

Last Updated

ചെന്നൈ | തമിഴ് നടന്‍ വിജയിക്കെതിരായ നീക്കത്തില്‍ ആദായ നികുതി വകുപ്പിന് ഹൈക്കോടതിയില്‍ തിരിച്ചടി. അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിന് ആദായനികുതി വകുപ്പ് വിജയിക്ക് ചുമത്തിയ ഒന്നരക്കോടിയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015 -16 സാമ്പത്തിക വര്‍ഷത്തില്‍ കിട്ടിയ 15 കോടി രൂപയുടെ അധിക വരുമാനം വിജയ് വെളിപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു പിഴ ചുമത്തിയിരുന്നത്.

പുലി സിനിമയുടെ പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറന്‍സി ആയും വിജയ് കൈപ്പറ്റി. എന്നാല്‍ ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നാണ് ആദായ നികുതി വകുപ്പിന്റെ വാദം. ഈ തുകയടക്കം 15 കോടി രൂപയുടെ അധിക വരുമാനം വിജയിക്ക് ഉണ്ടായെന്നും പിഴ ചുമത്തിയ നോട്ടീസില്‍ പറയുന്നു. എന്നാല്‍ ആദായ നികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴ തുക 2018 ജൂണ്‍ 30ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയിയുടെ അഭിഭാഷകന്‍ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ല. ഈ വാദം മുഖവിലക്കെടുത്താണ് കോടതി സ്റ്റേ.

 

---- facebook comment plugin here -----

Latest