Connect with us

Kerala

ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയ നടപടി ശരിവെച്ച് ഹൈക്കോടതി

സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് തങ്ങള്‍ക്കെതിരായ നടപടിക്ക് കാരണമെന്നായിരുന്നു ഇരുവരുടേയും വാദം

Published

|

Last Updated

കൊച്ചി |  ആകാശ് തില്ലങ്കേരിക്കും ജിജോ തില്ലങ്കേരിക്കുമെതിരെ കാപ്പ ചുമത്തിയ നടപടി ഹൈക്കോടതി ശരിവെച്ചു. സിപിഎം നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് തങ്ങള്‍ക്കെതിരായ നടപടിക്ക് കാരണമെന്നായിരുന്നു ഇരുവരുടേയും വാദം.

എന്നാല്‍ സിപിഎം കേസില്‍ കക്ഷിയല്ലെന്നും വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആകാശ് തില്ലങ്കേരിയുടെ അച്ഛനും, ജിജോ തില്ലങ്കേരിയുടെ ഭാര്യയുമാണ് കാപ്പ ചുമത്തിയതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

 

Latest