Kerala
മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും
അന്തരിച്ച ഗിരീഷ് ബാബു നല്‍കിയ ഹരജിയാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്

കൊച്ചി | മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. അന്തരിച്ച ഗിരീഷ് ബാബു നല്‍കിയ ഹരജിയാണ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. വിഷയത്തിന് പൊതുതാല്‍പര്യമില്ല എന്ന് വ്യക്തമാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഹരജി തളളിയിരുന്നു.
ഇതിന് എതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കരിമണല്‍ കമ്പനിയായ സിഎം ആര്‍എല്‍ വീണാ വിജയന്റെ സ്ഥാപനത്തിന് പണം നല്‍കിയത് മുഖ്യമന്ത്രിയുടെ മകള്‍ ആയതുകൊണ്ടാണെന്നാണ് ഹരജിയില്‍ പറയുന്നത്. അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ ഇത് വരുമെന്നാണ് ഹര്‍ജിയിലെ വാദം.