Connect with us

Kerala

വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പുനരധിവാസവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളും ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും

Published

|

Last Updated

കൊച്ചി|വയനാട് ദുരന്തത്തില്‍ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുനരധിവാസവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളും ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് എന്തു സഹായം നല്‍കുമെന്നറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നടപടികള്‍ തുടരുകയാണെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി. വയനാടിന് മാത്രമായി പ്രത്യേക കേന്ദ്ര സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാരും നിലപാട് എടുത്തിരുന്നു.

വയനാട് ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്തിന് അര്‍ഹമായ ധനസഹായം നല്‍കാത്ത കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണനയെന്ന് തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത എംപിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കൃത്യമായി കേന്ദ്രത്തെ അറിയിച്ചിരുന്നു. വരാനിരിക്കുന്ന ചെലവ് ഉള്‍പ്പെടെ 1222 കോടിയുടെ സഹായമാണ് ചോദിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വയനാട് ഉരുള്‍പൊട്ടല്‍ സഹായത്തിലെ കേന്ദ്രസര്‍ക്കാര്‍ വഞ്ചന ഉന്നയിച്ച് ഡിവൈഎഫ്‌ഐ ഇന്ന് സമരം നടത്തും.
കല്‍പ്പറ്റ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിലേക്കാണ് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തുക. സിപിഎം ചൂരല്‍മല ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുരന്തബാധിതരെ  ഉള്‍പ്പെടുത്തി സത്യാഗ്രഹ സമരവും ഇന്ന് നടക്കും. ഇന്നലെ സിപിഐയും എസ്എഫ്‌ഐയും കേന്ദ്ര സര്‍ക്കാരിനെതിരെ കല്‍പ്പറ്റയില്‍ പ്രതിഷേധം നടത്തിയിരുന്നു.

 

 

Latest