Connect with us

Kerala

മാസപ്പടി കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഷോണ്‍ ഹരജി നല്‍കിയത്.

Published

|

Last Updated

കൊച്ചി |  മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരായ മാസപ്പടി കേസില്‍ ഷോണ്‍ ജോര്‍ജ് നല്‍കിയ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. മാസപ്പടി കേസ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഷോണ്‍ ഹരജി നല്‍കിയത്.

മാസപ്പടി വിവാദത്തില്‍പ്പെട്ട കൊച്ചിയിലെ സിഎം ആര്‍ എല്‍ കമ്പനിയുടെ ഉടമകള്‍ ഡയറക്ടര്‍മാരായ നോണ്‍ ബാങ്കിങ് ഫിനാന്‍സ് സ്ഥാപനമാണ് വീണയുടെ കമ്പനിക്ക് നാലു വര്‍ഷം ഈടില്ലാത്ത ലോണായി ആകെ 77.6 ലക്ഷം രൂപ നല്‍കിയതെന്നാണ് പരാതിയിലുളളത്.

മാസപ്പടിയായി കൈപ്പറ്റിയെന്ന് ആരോപണമുയര്‍ന്ന 1.72 കോടി ലക്ഷത്തിന് പുറമേയുള്ള തുകയാണിത്. ഇക്കാര്യത്തിലും വിശദമായ പരിശോധന വേണമെന്നാണ് ആവശ്യം. ഹൈക്കോടതിയിലും ഇന്ന് ഇക്കാര്യം ഉന്നയിക്കും

 

Latest