Connect with us

Kerala

തോമസ് ഐസക്കിനെതിരായ ഇ ഡി അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിക്കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇഡി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.

Published

|

Last Updated

കൊച്ചി |  കിഫ്ബി മസാലബോണ്ട് കേസില്‍ മുന്‍മന്ത്രി ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഇഡി നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തോമസ് ഐസക്കിനെ, തിരഞ്ഞെടുപ്പ് കഴിയുന്നതു വരെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിളിക്കരുതെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് ഇഡി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിട്ടുള്ളത്.

തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥിയെ ശല്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു ജസ്റ്റിസ് ടി ആര്‍ രവി വ്യക്തമാക്കിയത്. എന്നാല്‍ കിഫ്ബി കേസില്‍ ഇ ഡി കൈമാറിയ ഫയലുകള്‍ പരിശോധിച്ചതില്‍നിന്ന് ചില കാര്യങ്ങളെക്കുറിച്ച് സംശയമുണ്ടെന്നും അതില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

മസാല ബോണ്ടുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യാന്‍ ഇഡി നിരന്തരം സമന്‍സ് അയയ്ക്കുന്നതിനെതിരെ മുന്‍മന്ത്രി തോമസ് ഐസക്കും കിഫ്ബിയും നല്‍കിയ ഹര്‍ജികളിലായിരുന്നു കോടതി നിര്‍ദ്ദേശം. ഹരജികള്‍ മേയ് 22നു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഇഡി അപ്പീല്‍ നല്‍കിയത്.

Latest