Kerala
പ്രിയ വര്‍ഗീസിന്റെ നിയമനത്തിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കേസില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ നിയമന നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
കൊച്ചി | കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസിനെ നിയമിച്ചതിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹരജിയില്‍ വാദം കേള്‍ക്കുക.അതേ സമയം യു ജി സി മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പ്രിയ വര്‍ഗീസിനെ നിയമിച്ചതെന്ന് കണ്ണൂര്‍ സര്‍വകലാശാല സത്യവാങ്മൂലം നല്‍കിയിരുന്നു. നിയമനത്തിന് മതിയായ യോഗ്യതയുണ്ടെന്ന് പ്രിയ വര്‍ഗീസും കോടതിയെ അറിയിച്ചിട്ടുണ്ട്.
അതേ സമയം പ്രിയക്ക് മതിയായ യോഗ്യതയില്ലെന്നാണ് യു ജി സി നിലപാട്. ചട്ടങ്ങള്‍ പാലിക്കാതെയാണ് നിയമനം നടത്തിയതെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേസില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ നിയമന നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചിരുന്നു.
---- facebook comment plugin here -----