Connect with us

Kerala

കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള എം സ്വരാജിന്റെ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മില്‍ ആണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹരജിയിലുണ്ട്‌

Published

|

Last Updated

കൊച്ചി |  തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ഥി എം സ്വരാജ് നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇതില്‍ എതിര്‍ കക്ഷിയായ കെ ബാബുവിന് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. മണ്ഡലത്തില്‍ ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് ബാബു വോട്ട് അഭ്യര്‍ഥിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് കോടതിയെ സമീപിച്ചത്.

ചുവരെഴുത്തിലും സ്ലിപ്പിലും അയ്യപ്പന്റെ ചിത്രവും പേരും ഉപയോഗിച്ചെന്നും ഇത് ചട്ടലംഘനമാണെന്നും ഹരജിയില്‍ പറയുന്നു. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തില്‍ വിതരണം ചെയ്തു എന്ന് ഹര്‍ജിയില്‍ പറയുന്നു. സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി.മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മില്‍ ആണെന്ന് ബാബു പ്രചാരണം നടത്തിയെന്നും ഹരജിയിലുണ്ട്‌

Latest