Saudi Arabia
സഊദിയിൽ കൂടിയ താപനില ദമാമിൽ; ഏറ്റവും കുറവ് അൽ-ബഹയിൽ
പർവതപ്രദേശങ്ങളിൽ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ദമാം| സഊദിയിൽ വേനൽ ചൂടിന് കാഠിന്യമേറിയതോടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി റിപ്പോർട്ടുകൾ പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ദമാമിൽ. 40 ഡിഗ്രിസെൽഷ്യസ് എന്ന ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
റിയാദിൽ 39 ഡിഗ്രി സെൽഷ്യസും മക്കയിലും മദീനയിലും 38 ഡിഗ്രി സെൽഷ്യസ് വീതവും
ബുറൈദയിൽ 36 ഡിഗ്രി സെൽഷ്യസും ജിദ്ദയിൽ 34 ഡിഗ്രി സെൽഷ്യസും നജ്‌റാനിൽ 35 ഡിഗ്രി സെൽഷ്യസും ജസാനിൽ 34 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. തബൂക്കിലും സകാക്കയിലും 28 ഡിഗ്രി സെൽഷ്യസും ഹെയിലിലും താപനില രേഖപ്പെടുത്തി.
പർവതപ്രദേശങ്ങളിൽ താപനില ഗണ്യമായി കുറഞ്ഞിട്ടുണ്ട്. സഊദിയിലെ പശ്ചിമഘട്ടമെന്ന് വിശേഷിപ്പിക്കുന്ന തെക്കുപടിഞ്ഞാറൻ മലനിരകളുടെ ഭാഗമായ അബഹയിൽ പകൽ സമയത്ത് 26°C ഉം രാത്രിയിൽ 14°C ഉം അൽ-ബഹയിൽ പകൽ സമയത്ത് 24°C ഉം രാത്രിയിൽ 15°C ഉം താപനില രേഖപ്പെടുത്തി.രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്.
അൽ-ബഹ, അസീർ, ജസാൻ എന്നീ ഉയർന്ന പ്രദേശങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.