Connect with us

paliyekkara toll plaza

പാലിയേക്കര ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കുകള്‍ ഇന്ന് നിലവില്‍ വരും

കാരാര്‍ അനുസരിച്ചുള്ള ജോലികള്‍ പലതും ഇപ്പോഴും ബാക്കി നില്‍ക്കവെയാണ് പുതിയ നിരക്ക് പരിഷ്‌കരണം

Published

|

Last Updated

തൃശ്ശൂര്‍ | പാലിയേക്കര ടോള്‍ പ്ലാസയില്‍ കൂട്ടിയ നിരക്കുകള്‍ ഇന്ന് നിലവില്‍ വരും. പ്രതിമാസ യാത്രാ നിരക്കില്‍ അഞ്ച് രൂപ മുതല്‍ അമ്പത് രൂപവരെയാണ് നിരക്ക് വര്‍ധിപ്പിച്ചത്. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ ഒന്നിന് ഇവിടെ നിരക്ക് വര്‍ധിപ്പിക്കാറുണ്ട്.

കാര്‍ ജീപ്പ് വിഭാഗങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 75 രൂപയായിരുന്നത് 80 രൂപയായി വര്‍ധിച്ചു. ചെറുകിട വാണിജ്യ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 140 രൂപയും ഇരു ഭാഗത്തേക്കുമുള്ള യാത്രകള്‍ക്ക് 205 രൂപയുമാണ് പുതിയ നിരക്ക്. മള്‍ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് യഥാക്രമം 445 രൂപയും 665 രൂപയുമാണ് ഈ നിരക്കുകള്‍.

ഓരോ സാമ്പത്തിക വര്‍ഷത്തിലും ദേശീയ നിലവാര സൂചികയിലുണ്ടാകുന്ന വര്‍ധനവിന് അനുസരിച്ചാണ് ടോള്‍ നിരക്കുകള്‍ പരിഷ്‌കരിക്കുന്നത്. കാരാര്‍ അനുസരിച്ചുള്ള ജോലികള്‍ പലതും ഇപ്പോഴും ബാക്കി നില്‍ക്കവെയാണ് പുതിയ നിരക്ക് പരിഷ്‌കരണം.

---- facebook comment plugin here -----

Latest