Connect with us

pinarayi

ഹിന്ദു അഭിമുഖ വിവാദം പുകയുന്നു; മുഖ്യമന്ത്രി 11 മണിക്ക് മാധ്യമങ്ങളെ കാണും

നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ വിശദീകരണം

Published

|

Last Updated

തിരുവനന്തപുരം | ദ ഹിന്ദു പത്രത്തിലെ അഭിമുഖവും തുടര്‍ന്നുവന്ന പി ആര്‍ ഏജന്‍സി സാന്നിധ്യവും വിവാദമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു മാധ്യമങ്ങളെ കാണും. രാവിലെ 11 നുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യങ്ങളില്‍ വിശദീകരണം ഉണ്ടാവുമെന്നാണു കരുതുന്നത്.

പി ആര്‍ ഏജന്‍സി വിവാദം സംബന്ധിച്ച് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന നിലപാടായിരുന്നു ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ക്ക്. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം നല്‍കിയ വിശദീകരണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് സംശയങ്ങള്‍ കൂട്ടുന്നു എന്ന നിലപാടിലായിരുന്നു ഘടക കക്ഷികള്‍.

ഇന്ന് ചേരുന്ന സി പി ഐ എക്‌സ്യൂട്ടീവും സി പി എം സെക്രട്ടേറിയറ്റ് യോഗവും ഈ വിഷയം ചര്‍ച്ചചെയ്യാനിരിക്കെയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. മലപ്പുറം ജില്ലയെ സംബന്ധിച്ച വിവാദ പരാമര്‍ശങ്ങളടങ്ങിയ അഭിമുഖം പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപ്പത്രം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കി രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ പ്രതികരിക്കാതിരുന്നതും വാര്‍ത്തയായിരുന്നു. പി ആര്‍ ഏജന്‍സിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിട്ടില്ല. നാളെ മുതല്‍ നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ വിവാദ വിഷയങ്ങളില്‍ കാര്യങ്ങള്‍ വിശദമാക്കേണ്ടതുണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

Latest