Kerala
ബദ്റിന്റെ ചരിത്രവും സന്ദേശവും വിളിച്ചോതി 'ബദ്‌രീയം'
ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനം പുരോഗമിക്കുന്നു

നോളജ് സിറ്റി | പ്രവാചകരുടെയും (സ്വ) അനുചരരുടെയും ബദ്‌റിലെ ത്യാഗ സമര്‍പ്പണത്തിന്റെ ചരിത്രവും സന്ദേശവും വിളിച്ചോതി ‘ബദ്‌രീയം’ സെഷന്‍. സര്‍വശക്തനില്‍ എല്ലാം സമര്‍പ്പിച്ചപ്പോള്‍ ലഭിച്ച വലിയ വിജയത്തിന്റെ പാഠങ്ങള്‍ അയവിറക്കുകയും വിശ്വാസി ജീവിതത്തില്‍ അവ എങ്ങനെ നടപ്പിലാക്കണെമന്നും സെഷന്‍ ചര്‍ച്ച ചെയ്തു.
നോളജ് സിറ്റി ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ബദ്‌റുല്‍ കുബ്‌റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായാണ് ബദ്്‌രീയം സെഷന്‍ നടന്നത്. ഇബ്‌റാഹീം സഖാഫി പുഴക്കാട്ടിരി, റഹ്മത്തുല്ല സഖാഫി എളമരം, മുഹിയിദ്ദീന്‍ ബുഖാരി എന്നിവര്‍ സംസാരിച്ചു. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി, അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ബശീര്‍ സഖാഫി കൈപ്രം, ത്വാഹിര്‍ സഖാഫി മഞ്ചേരി സംബന്ധിച്ചു.
ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനം പുരോഗമിക്കുകയാണ്. ഇന്ന് കാൽ ലക്ഷം പേർ പങ്കെടുക്കുന്ന ഗ്രാൻഡ് ഇഫ്ത്വാറോടു കൂടി പ്രധാന പരിപാടികൾ നടക്കും.