Connect with us

Kasargod

തിരുനബിയുടെ സ്‌നേഹ സന്ദേശം പകര്‍ന്നു നല്‍കണം: പള്ളങ്കോട് മദനി

ലഹരിയും മറ്റ് സാമൂഹിക തിന്മകളും നാടിനെ അരാജകത്വത്തിലേക്ക് നയിക്കുന്ന വര്‍ത്തമാന കാലത്ത് പ്രവാചകന്റെ ജീവിതവും സന്ദേശവും കൂടുതല്‍ പഠിക്കാനും പകര്‍ത്താനും തയാറാവണം.

Published

|

Last Updated

ദേളി | ലോകം തിന്മയുടെ ഇരുളില്‍ മുങ്ങിയ സമയത്ത് സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും ഉദാത്ത മാതൃകയായി വന്ന തിരുനബിയുടെ സ്‌നേഹ സന്ദേശത്തിന് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി പറഞ്ഞു. ദേളി സഅദിയ്യ മദ്റസയില്‍ മീലാദാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബ്രൈറ്റ് ഓഫ് മദീന ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലഹരിയും മറ്റ് സാമൂഹിക തിന്മകളും നാടിനെ അരാജകത്വത്തിലേക്ക് നയിക്കുന്ന വര്‍ത്തമാന കാലത്ത് പ്രവാചകന്റെ ജീവിതവും സന്ദേശവും കൂടുതല്‍ പഠിക്കാനും പകര്‍ത്താനും തയാറാവണമെന്നും പള്ളങ്കോട് പറഞ്ഞു.

മദ്റസാ മാനേജര്‍ ശറഫുദ്ദീന്‍ സഅദി അധ്യക്ഷത വഹിച്ചു. ഇബ്റാഹീം സഅദി മുഗു, ഇബ്റാഹീം സഅദി വിട്ടല്‍, എം ടി പി അബ്ദുല്ല മൗലവി, അബ്ദുല്ല മദനി, ഹമീദ് സഅദി പ്രസംഗിച്ചു. മുഹമ്മദ് കുട്ടി സ്വാഗതവും സി പി ഇബ്റാഹീം സഅദി നന്ദിയും പറഞ്ഞു.