Uae
ഹോപ്പ് മേക്കര്‍ അവാര്‍ഡ് വിജയികളെ 23ന് പ്രഖ്യാപിക്കും
ഒരു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള അവാര്‍ഡ് പതിപ്പില്‍ 26,000-ത്തിലധികം യുവതീയുവാക്കള്‍ പങ്കെടുത്തു.
ദുബൈ | ഹോപ്പ് മേക്കേഴ്‌സ് അവാര്‍ഡിന്റെ അഞ്ചാമത് പതിപ്പിലെ വിജയികളെ ഫെബ്രുവരി 23ന് പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്യും.
ഒരു മില്യണ്‍ ദിര്‍ഹം മൂല്യമുള്ള അവാര്‍ഡ് പതിപ്പില്‍ 26,000-ത്തിലധികം യുവതീയുവാക്കള്‍ പങ്കെടുത്തതായി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു.
‘പ്രതീക്ഷ ഉണ്ടാക്കുക എന്നാല്‍ ജീവിതം ഉണ്ടാക്കുക എന്നാണ് അനുഭവം എന്നെ പഠിപ്പിച്ചത്. നമ്മള്‍ ജീവിക്കുന്ന യാഥാര്‍ഥ്യത്തെയും ആഗ്രഹിക്കുന്ന ഭാവിയെയും ബന്ധിപ്പിക്കുന്ന പാലമാണ് പ്രതീക്ഷ. യുവാക്കളെ നിരാശ നിയന്ത്രിക്കാതിരിക്കാന്‍ പാലങ്ങള്‍ പണിയുന്നതിന് നാം സംഭാവന നല്‍കണം.’ ശൈഖ് മുഹമ്മദ് പറഞ്ഞു.
---- facebook comment plugin here -----