Kerala
ഹോസ്റ്റലില്‍ ഇനി മുതല്‍ നാല് ചുമതലക്കാര്‍; പൂക്കോട് വെറ്ററിനറി കോളജില്‍ പരിഷ്‌കാരങ്ങള്‍ വരുന്നു
അസി. വാര്‍ഡന്‍ ഹോസ്റ്റലിന്റെ മൊത്തം ചുമതല വഹിക്കും. ഹോസ്റ്റലില്‍ സിസിടിവി സ്ഥാപിക്കും.

കല്‍പ്പറ്റ | റാഗിങിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഹോസ്റ്റലില്‍ ഇനി മുതല്‍ നാല് ചുമതലക്കാര്‍ ഉണ്ടാകും. മൂന്ന് നിലകളുള്ള ഹോസ്റ്റലില്‍ ഓരോ നിലയിലും ചുമതലക്കാരുണ്ടാകും.
അസി. വാര്‍ഡന്‍ ഹോസ്റ്റലിന്റെ മൊത്തം ചുമതല വഹിക്കും. വര്‍ഷം തോറും ചുമതലക്കാരെ മാറ്റും.
ഹോസ്റ്റലില്‍ സിസിടിവി സ്ഥാപിക്കാനും തീരുമാനമായി.
---- facebook comment plugin here -----