Kerala
ഹോട്ടലില്‍ പരിശോധന പൂര്‍ത്തിയായി; ഒന്നും കണ്ടെത്താനായില്ല: എഎസ്പി
12 മുറികളില്‍ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എഎസ്പി അറിയിച്ചു
പാലക്കാട് | കെപിഎം ഹോട്ടലില്‍ നടത്തിയ പരിശോധന പൂര്‍ത്തിയായെന്നും പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പാലക്കാട് എഎസ്പി അശ്വതി ജിജി. സ്വഭാവികമായ പരിശോധനയാണ് നടന്നത്. ആരുടെയും പരാതിയുടെ അടിസ്ഥാനത്തിലല്ല പരിശോധന നടത്തിയതെന്നും എഎസ്പി മാധ്യമങ്ങളോട് പ്രതികരിച്ചു.
12 മുറികളില്‍ പരിശോധന നടത്തി. ഒന്നും കണ്ടെത്താനായില്ല. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എഎസ്പി അറിയിച്ചു. അടിയന്തര സാഹചര്യത്തില്‍ വനിതയുടെ മുറി പരിശോധിക്കാന്‍ നിയമമുണ്ട്. പരിശോധന ലിസ്റ്റ് കൈമാറിയിട്ടുണ്ട്. എല്ലാ ആഴ്ചയും പരിശോധന സംഘടിപ്പിക്കാറുണ്ടെന്ന് എഎസ്പി അശ്വതി ജിജി വ്യക്തമാക്കി.
ഷാനിമോള്‍ ഉസ്മാന്‍ പരിശോധനക്ക് വിസമ്മതിച്ചതോടെ പരിശോധന നടത്തിയില്ല. വനിതാ പൊലീസ് എത്തിയ ശേഷമാണ് പരിശോധന നടത്തിയതെന്ന് എഎസ്പി പറഞ്ഞു.
ബിന്ദു കൃഷ്ണയുടെ കൂടെ ഭര്‍ത്താവ് ഉണ്ടായിരുന്നു. അതുകൊണ്ട് പരിശോധന നടത്തിയെന്ന് എഎസ്പി പറഞ്ഞു. സിസിടിവി പരിശോധിക്കും. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാണ്. തുടര്‍നടപടികള്‍ പരാതി ലഭിച്ചാല്‍ ഉണ്ടാകുമെന്ന് എഎസ്പി പറഞ്ഞു