Connect with us

Kerala

പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയതിനെ തുടര്‍ന്ന് ഹോട്ടല്‍ പൂട്ടിച്ചു

ആലുവ അങ്കമാലി ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ എ അനീഷ,സമാനത എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Published

|

Last Updated

ആലുവ | ആലുവ തോട്ടുമുഖം ഖവാലി ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ അടപ്പിച്ചു. ഹോട്ടലില്‍ പഴകിയ ചിക്കന്‍ വില്‍പന നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് അന്വേഷണസംഘം പരിശോധനക്കെത്തിയത്. പരിശോധനയില്‍ പകുതി വേവിച്ച പഴകിയ ചിക്കന്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഹോട്ടലില്‍ നിന്നും പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസും ഉദ്യോഗസ്ഥര്‍ പിടികൂടി. ഹോട്ടലിലെ അടുക്കളയും പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നെന്നും  ഫ്രീസറില്‍ പച്ചക്കറിയും മാംസവും ഒരുമിച്ചുവച്ച അവസ്ഥയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആലുവ അങ്കമാലി ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ എ അനീഷ,സമാനത എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.