കുറുംകഥകൾ
വീട്
തീ പിടിച്ച ഒരു മഴയായിരുന്നു അവൾ. പക്ഷേ, പെയ്തതൊക്കെ അയാളായിരുന്നു... കൊണ്ടത് മുഴുവൻ മക്കൾ ആയിരുന്നു.
വീടിന് എണ്ണിയാൽ തീരാത്ത ഇലകളുടെ… പൂക്കളുടെ… വെളിച്ചങ്ങളുടെ നിറങ്ങളാണ് എന്ന് ഒരു പെരുമഴ സമയത്ത് മകൻ നാലുവരി കോപ്പിയിൽ കുറിച്ചിടുന്നു. ഞാനപ്പോൾ വീടിന്റെ ചോർച്ച മാറ്റാൻ ടാർ പോളിൻ ഷീറ്റ് അന്വേഷിക്കുകയായിരുന്നു.
2 . ഹൃദയം
ആമസോണിൽ..ഫ്‌ളിപ്കാർട്ടിൽ എന്ന് വേണ്ട പേരറിയാത്ത എല്ലാ ഓൺലൈൻ സ്ഥാപനത്തിലും പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നു ചേർത്ത് പിടിക്കാവുന്ന ഒരു “ഹൃദയ’ ത്തിനെ…
3. അവൾ
തീ പിടിച്ച ഒരു മഴയായിരുന്നു അവൾ. പക്ഷേ, പെയ്തതൊക്കെ അയാളായിരുന്നു…
കൊണ്ടത് മുഴുവൻ മക്കൾ ആയിരുന്നു.
4 . ചൂണ്ട
എത്രയോ വട്ടം നിന്റെ ചൂണ്ടക്കൊളുത്തിൽ നിന്ന്.. ഓരു വലയിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഒരിക്കൽ ഒരു മഴയത്ത് വെള്ളം കയറിയ സമയത്ത് ഞാൻ ” കുരുങ്ങി ‘. കരയിൽ കിലോ നൂറ് എന്ന മനോഹരമായ പരസ്യ വാചകത്തിൽ ” ഞാൻ ‘ ഗാന്ധി തലയുള്ള നോട്ടുകൾക്ക് മുന്നിൽ ” തുലാസിൽ’ ആകുന്നു.
5. കുട
എത്ര പെയ്തിട്ടും തോരാത്ത മഴത്തുള്ളികൾക്ക് കൂട്ടായിട്ടാണ് “അവൾ ‘ ആകാശത്തിനു താഴെ കുടയുമായി നിന്നത്. നിനച്ചിരിക്കാതെ വന്ന മിന്നലിൽ ആണ് കുട കരിഞ്ഞ് പോയത്. ഇപ്പോൾ കുട്ടിക്ക് സ്കൂളിൽ പോകാൻ കുടയില്ല. കൊണ്ടുപോകാൻ അവളും.
6 .സുഹൃത്ത്
ചില സൗഹൃദങ്ങൾ ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പോലെയാണ്.
7. റിക്വസ്റ്റ്
ഒരൊറ്റ പരാതിയും ഇല്ലാതെ അമ്മ എന്നിൽ ജീവിത കാലം മുഴുവൻ സ്നേഹത്തിന്റെ അക്കൗണ്ട് തുറന്നു റിക്വസ്റ്റ് അയച്ചു കാത്തിരിക്കുന്നു.