Connect with us

National

മൂര്‍ഖന്‍ പാമ്പിനെ പുകച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ വീടിന് തീപിടിച്ചു

പാമ്പിനെ പുകച്ച് പുറത്താക്കാന്‍ വീട്ടുകാര്‍ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളില്‍ കയറി. എന്നാല്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

Published

|

Last Updated

ബാന്ധ| വീടിനുള്ളില്‍ കയറിയ പാമ്പിനെ പുകച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ വന്‍ തീപിടുത്തം. ഉത്തര്‍പ്രദേശിലെ ബാന്ധയിലാണ് സംഭവം. വീടിനുള്ളില്‍ കയറിയ മൂര്‍ഖനെ പുകച്ച് പുറത്താക്കാന്‍ വീട്ടുക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് വീടിന് തീപിടിച്ചത്. വീട് പൂര്‍ണമായും കത്തി നശിച്ചു.

കൂലിപ്പണിക്കാരനായ രാജ്കുമാറിന്റെ വീടാണ് തീപിടുത്തത്തില്‍ നശിച്ചത്. ഭാര്യയ്ക്കും അഞ്ച് കുട്ടികള്‍ക്കുമൊപ്പമാണ് രാജ്കുമാര്‍ താമസിച്ചിരുന്നത്. രാവിലെ പത്തുമണിയോടെയാണ് ഇവര്‍ വീടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. പാമ്പിനെ പുകച്ച് പുറത്താക്കാന്‍ വീട്ടുകാര്‍ ചാണകപ്പൊടി കത്തിച്ച് വീടിനുള്ളില്‍ കയറി. എന്നാല്‍ അപ്രതീക്ഷിതമായി തീ പടര്‍ന്നു പിടിക്കുകയായിരുന്നു.

തീപിടുത്തത്തില്‍ കുടുംബത്തിന്റെ പണവും ആഭരണങ്ങളും ക്വിന്റല്‍ കണക്കിന് ധാന്യങ്ങളും ചാരമായി. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

 

 

 

---- facebook comment plugin here -----

Latest