Connect with us

Kerala

വീട് കുത്തിത്തുറന്ന് 18 പവനും 12,500 രൂപയും കവർന്നു

വീട്ടില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി വിവരങ്ങള്‍ ശേഖരിച്ചു.

Published

|

Last Updated

ആലുവ | കുട്ടമശ്ശേരിയില്‍ വീട് കുത്തിത്തുറന്ന് 18 പവനും 12500 രൂപയും കവര്‍ന്നു. ചെങ്ങനാലില്‍ മുഹമ്മദലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ രണ്ട് മോഷ്ടാക്കള്‍ വീടിന്റെ പിന്നിലെ ഗ്രില്ലും കതകും കമ്പിപ്പാര ഉപയോഗിച്ച് തകര്‍ത്ത് അകത്തു കടക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവ സമയം വീട്ടുകാര്‍ മൂവാറ്റുപുഴയിലെ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു.

ബൈക്കിലെത്തിയ മോഷ്ടാക്കളില്‍ ഒരാള്‍ മതില്‍ ചാടി കടന്ന് വീടിനകത്ത് ആദ്യം കയറി. ഇയാള്‍ അലമാരയും മേശയും പരതി. തുടര്‍ന്ന് ഒരു അലമാരയില്‍ സൂക്ഷിച്ചിരുന്ന 18 പവനും 125000 രൂപയും കൈവശപ്പെടുത്തിയ ശേഷം ഇയാള്‍ മതില്‍ ചാടി തിരികെ പോയി. തുടര്‍ന്ന് മറ്റൊരാളുമായി വീണ്ടും വീട്ടിലെത്തി സെറ്റപ്പ് ബോക്‌സ് എടുത്തുകൊണ്ടുപോകുന്നതും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് വീട്ടില്‍ വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി വിവരങ്ങള്‍ ശേഖരിച്ചു. പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

 

Latest