Connect with us

Kerala

മരം വീണ് വീട് തകര്‍ന്നു; ഉറങ്ങിക്കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് സംഭവം.

Published

|

Last Updated

ആലപ്പുഴ | ആഞ്ഞിലി മരം വീണു വീട് തകര്‍ന്നു. പിഞ്ചുകുട്ടികളടക്കം ഉറങ്ങിക്കിടന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തലവടി പഞ്ചായത്ത് 5-ാം വാര്‍ഡില്‍ വദനശ്ശേരില്‍ വീട്ടില്‍ ബാലന്‍ നായരുടെ ഓട് മേഞ്ഞ വീടിന് മുകളിലേയ്ക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്.

ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് സംഭവം.അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നു. മരം കടപുഴകി വീഴുമ്പോള്‍ ബാലന്‍ നായര്‍, ഭാര്യ കുസുമ കുമാരി, മകള്‍ ദീപ്തി ബി നായര്‍, കൊച്ചുമക്കളായ ജയവര്‍ദ്ധിനി, ഇന്ദുജ പാര്‍വ്വതി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്.

Latest