Kerala
വാട്ടര്‍ ടാങ്കില്‍ വെള്ളമുണ്ടോയെന്ന് നോക്കാന്‍ കയറിയ ഗൃഹനാഥന്‍ വീണ് മരിച്ചു
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വീടിന് മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ വെള്ളം ഉണ്ടോ എന്ന് നോക്കാന്‍ കയറിയതായിരുന്നു.
തിരുവനന്തപുരം | വാട്ടര്‍ ടാങ്കില്‍ വെള്ളമുണ്ടോയെന്ന് നോക്കാന്‍ ടെറസില്‍ കയറിയ ഗൃഹനാഥന്‍ കാല്‍തെന്നി വീണ് മരിച്ചു. വെള്ളനാടിന് സമീപം കുളക്കോട്ട് സ്വദേശി രാജേന്ദ്രന്‍ നായര്‍ (56) ആണ് മരിച്ചത്. ചുമട്ടുതൊഴിലാളിയായ രാജേന്ദ്രന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വീടിന് മുകളിലുള്ള വാട്ടര്‍ ടാങ്കില്‍ വെള്ളം ഉണ്ടോ എന്ന് നോക്കാന്‍ കയറിയതായിരുന്നു. ടെറസിന് പാര്‍ശ്വഭിത്തിയില്ലായിരുന്നതിനാല്‍ കാല്‍തെന്നി താഴേക്ക് വീഴുകയായിരുന്നു.
നാട്ടുകാര്‍ രാജേന്ദ്രനെ വെള്ളനാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സംസ്‌കരിച്ചു.
---- facebook comment plugin here -----