Connect with us

National

ഉടമകള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വീട്ടുജോലിക്കാര്‍ വന്‍ കവര്‍ച്ച നടത്തി

50 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് രണ്ടു വീട്ടുജോലിക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തത്.

Published

|

Last Updated

മുബൈ | മുബൈയിലെ ഖാര്‍ വെസ്റ്റില്‍ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി വീട്ടുജോലിക്കാര്‍ വന്‍ കവര്‍ച്ച നടത്തി. സുനിത സവേരി എന്ന യുവതിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 50 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് രണ്ടു വീട്ടുജോലിക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തത്. സുനിത ജനുവരിയിലാണ് നീരജ്,ശത്രുഘന്‍ എന്നീ യുവാക്കളെ വീട്ടുജോലിക്കായി നിര്‍ത്തിയത്. ഭക്ഷണ കാര്യങ്ങള്‍ നോക്കിയിരുന്ന യുവാക്കള്‍ അടുക്കളയിലായിരുന്നു താമസം.

19കാരിയായ മകള്‍ക്കും സുനിതയ്ക്കും വീട്ടിലെ മറ്റൊരു ജോലിക്കാരിക്കും പ്രതികള്‍ രാത്രിയിലുള്ള അത്താഴത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി. ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂവരും ഛര്‍ദിക്കുകയും തുടര്‍ന്ന് തളര്‍ന്ന് ഉറങ്ങുകയും ചെയ്തു. രാവിലെ എഴുന്നേറ്റപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ഇവര്‍ അറിയുന്നത്.

അലമാരകളും വാതിലുകളുമെല്ലാം തുറന്നിട്ട നിലയിലായിരുന്നു. രണ്ട് ആഭരണപ്പെട്ടികള്‍ നഷ്ടപ്പെടുകയും ചെയ്തു. വീട്ടുജോലിക്കാരെയും കാണാനില്ലായിരുന്നു.തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. പ്രതികളെ പിടികൂടാനായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പോലീസ്.

 

Latest