Connect with us

Kerala

പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ വീട്ടമ്മ കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം 22 മണിക്കൂറിന് ശേഷം

തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് എലിസബത്തിനെ കാണാതായത്.

Published

|

Last Updated

അടൂര്‍ |  കാട്ടുപന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ഓടുന്നതിനിടെ വീട്ടമ്മ കിണറ്റില്‍ വീണു. അടൂര്‍ ഏറത്ത് പരുത്തിപ്പാറ പ്ലാവിയില്‍വീട്ടില്‍ ബാബുവിന്റെ ഭാര്യ എലിസബത്ത് ബാബു(58) ആണ് ഒരു രാവും പകലും 50 അടി താഴ്ചയുള്ളതും അഞ്ച് അടിയോളം വെള്ളമുള്ളതുമായ കിണറ്റില്‍ അകപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് എലിസബത്തിനെ കാണാതായത്. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിനിടെ ഇന്ന് ഉച്ചയ്ക്ക് 2.45ന് അടുത്ത പുരയിടത്തിലെ കിണറ്റില്‍ നിന്നും കരച്ചില്‍ കേട്ട് നടത്തിയ പരിശോധനയില്‍ എലിസബത്തിനെ കണ്ടെത്തുകയായിരുന്നു.

പന്നിയുടെ ആക്രമണത്തില്‍ നിന്നും രക്ഷപെടാന്‍ ഓടി കിണറിന് മുകളിലേക്ക് കയറിതായിരുന്നു എലിസബത്ത്. കിണറിന് മുകളില്‍ നിരത്തിയിരുന്ന പലകകള്‍ ഒടിഞ്ഞ് കിണറ്റീലേക്ക് വീഴുകയായിരുന്നു. ഇതറിയാതെ വീട്ടുകാരും നാട്ടുകാരും ഇവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തില്‍ കിണറ്റില്‍ നിന്നും ഇവരെ കണ്ടെത്തിയത്. ആഴമുള്ള കിണറ്റില്‍ നിന്നും ഇവരെ രക്ഷപെടുത്താന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായത്തിനെ തുടര്‍ന്ന് അടൂര്‍ ഫയര്‍ ഫോഴ്സിന്റെ സഹായം തേടുകയായിരുന്നു.

ഏകദേശം ഒരു ദിവസത്തോളം കിണറ്റില്‍ വെള്ളത്തില്‍ കിടന്നു അവശയായ എലിസബത്തിനെ ഫയര്‍ഫോഴ്‌സ് കിണറ്റിലിറങ്ങി പരിക്കുകള്‍ ഗുരുതരമാകാത്ത വിധം വലയ്ക്കുള്ളിലാക്കി സുരക്ഷിതമായി കരക്കെത്തിക്കുകയായിരുന്നു. ഫയര്‍ ഫോഴ്സിന്റെ തന്നെ ആംബുലന്‍സില്‍ എലിസബത്തിനെ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചു.

 

Latest