Connect with us

From the print

മനുഷ്യബോംബ് ഭീഷണി; നെടുമ്പാശ്ശേരിയില്‍ വിമാനം വൈകി

ഇന്നലെ വൈകിട്ട് 3.50ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് സുരക്ഷാ പരിശോധനക്കിടെ ഭീഷണി മുഴക്കിയത്.

Published

|

Last Updated

നെടുമ്പാശ്ശേരി | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മുംബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരന്‍ മനുഷ്യബോംബാണെന്ന് ഭീഷണി മുഴക്കി. ഇതേത്തുടര്‍ന്ന് ഇവിടെ നിന്ന് മുംബൈക്കുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി. ഇന്നലെ വൈകിട്ട് 3.50ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് സുരക്ഷാ പരിശോധനക്കിടെ ഭീഷണി മുഴക്കിയത്. സി ഐ എസ് എഫ് ഇയാളെ ബലം പ്രയോഗിച്ച് വിശദമായ പരിശോധനക്ക് വിധേയനാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പിന്നീട് ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി. വിമാനത്താവളത്തില്‍ ബോംബ് ത്രെറ്റ് അസ്സസ്മെന്റ് കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിശദമായ പരിശോധനകള്‍ക്ക് ശേഷം 4.19നാണ് വിമാനം പുറപ്പെട്ടത്.

നെടുമ്പാശ്ശേരിയില്‍ കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി മൂന്ന് വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.