Kerala
മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; ജൂനിയര്‍ ഡോക്ടര്‍മാരുടെ അധിക ജോലിഭാരം പരിഹരിക്കാന്‍ മാനുവല്‍ പരിഷ്‌ക്കരിക്കുമെന്ന് സര്‍ക്കാര്‍
തുടര്‍നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
പത്തനംതിട്ട | മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും അധിക ജോലി ഭാരം അനുഭവിക്കുകയാണെന്ന പരാതി പരിഹരിക്കാന്‍ പി ജി വിദ്യാര്‍ഥികളുടെയും ഹൗസ് സര്‍ജന്‍മാരുടെയും മാനുവല്‍ പരിഷ്‌ക്കരിക്കുമെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
തുടര്‍നടപടികള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് റിപോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് കേരള ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയതായും റിപോര്‍ട്ടില്‍ വ്യക്തമാക്കി.