Connect with us

Kerala

ഭര്‍തൃ വീട്ടുകാര്‍ പടിയടച്ചു; യുവതിക്കും കുഞ്ഞിനും രാത്രി കിടക്കേണ്ടി വന്നത് പുറത്ത്

തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്.

Published

|

Last Updated

കൊല്ലം | ഭര്‍തൃ വീട്ടുകാര്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് യുവതിയും കുഞ്ഞും പെരുവഴിയിലായി. കൊല്ലം കൊട്ടിയത്താണ് സംഭവം. വീട്ടുകാര്‍ ഗേറ്റ് പൂട്ടിയതിനെ തുടര്‍ന്ന് യുവതിക്കും കുഞ്ഞിനും രാത്രി വീടിന് പുറത്ത് കിടക്കേണ്ടി വന്നു.

തഴുത്തല പി കെ ജങ്ഷന്‍ ശ്രീനിലയത്തില്‍ ഡി വി അതുല്യക്കും മകനുമാണ് ദുരനുഭവമുണ്ടായത്. സ്‌കൂളില്‍ നിന്ന് മകനെ വിളിക്കാനായി അതുല്യ പുറത്തിറങ്ങിയപ്പോള്‍ വീട്ടുകാര്‍ ഗേറ്റ് പൂട്ടുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരിലാണ് പീഡനമെന്ന് അതുല്യ പറഞ്ഞു. പരാതി കൊടുത്തിട്ടും പോലീസ് ഇടപെട്ടില്ലെന്നും അതുല്യ ആരോപിച്ചു.

Latest