Connect with us

Kerala

പറവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി

Published

|

Last Updated

പറവൂര്‍ | പറവൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പറവൂര്‍ ഘണ്ടാകര്‍ണന്‍ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരനാണ് (63) ഭാര്യ വനജയെ (58) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

എറണാകുളത്ത് സ്വകാര്യ ഏജന്‍സിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു വിദ്യാധരന്‍. നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തില്‍ ജീവനക്കാരിയായി വിരമിച്ചയാളാണ് വനജ. ശനിയാഴ്ച രാവിലെ മകള്‍ ദിവ്യ വീട്ടിലേക്ക് ഫോണ്‍ വിളിച്ചെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസിയെ വിളിച്ച് അന്വേഷിക്കാന്‍ പറയുകയായിരുന്നു. അയല്‍വാസി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാകാം സംഭവത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് എറണാകുളം ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം നാളെ നടക്കും. ദീപയാണ് മറ്റൊരു മകള്‍. മരുമക്കള്‍: ചിഞ്ചുലാല്‍ (ഗള്‍ഫ്), രാജേന്ദ്രനാഥ വൈദ്യര്‍ (സിവില്‍ സൂപ്പര്‍വൈസര്‍).

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest