kollam murder
ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു
കൊല്ലം മണിയാര്‍ സ്വദേശി മഞ്ജുവാണ് മരിച്ചത്: കൈഞരമ്പ് മുറിച്ച ഭര്‍ത്താവ് ആശുപത്രിയില്‍
കൊല്ലം ജില്ലയിലെ പുനലൂരില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. മണിയാര്‍ സ്വദേശി മഞ്ജുവാണ് (35) മരിച്ചത്. മഞ്ജുവിന്റെ ഭര്‍ത്താവ് മണികഠ്‌നെ കൈഞരമ്പ് മുറിച്ചതിനെ തുടര്‍ന്നുള്ള പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ വീട്ടിനുള്ളിലാണ് മഞ്ജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മണികഠ്ന്‍ ആത്മഹത്യക്ക് ശ്രമിച്ചതാകാമെന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്. മഞ്ജുവും മണികണ്ഠനും തമ്മില്‍ എന്നും വഴക്കും ബഹളവുമായിരുന്നുവെന്ന് നാട്ടുകാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു.
---- facebook comment plugin here -----