Connect with us

Kerala

വെട്ടേറ്റ് മരിച്ച യുവതിയുടെ ഭര്‍ത്താവ് വിഷം കഴിച്ച നിലയില്‍

ഇന്ന് രാവിലെയാണ് ഇയാളുടെ ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Published

|

Last Updated

കോട്ടയം | മാലത്ത് വെട്ടേറ്റ് മരിച്ച യുവതിയുടെ ഭര്‍ത്താവിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. പെരുമ്പനച്ചിയില്‍ താമസിക്കുന്ന യുവാവിനെയാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഇന്ന് രാവിലെയാണ് ഇയാളുടെ ഭാര്യയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകിട്ട് അഞ്ചോടെയാണ് പോലീസ് ഇയാളെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഓണ്‍ലൈന്‍ മുഖേന വാങ്ങിയ റേഡിയേഷനുള്ള കീടനാശിനിയാണ് കഴിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

Latest