Connect with us

Alappuzha

കറി കത്തി ഉപയോഗിച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ഭർത്താവ് ശിവൻകുട്ടി അറസ്റ്റിൽ

Published

|

Last Updated

ആലപ്പുഴ | കുടുംബകലഹത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശേരി അജയ് ഭവനിൽ രാധ(62)യാണ് മരിച്ചത്. ചെങ്ങന്നൂർ പിരളശ്ശേരിയിലാണ് സംഭവം.

ചൊവ്വാഴ്ച്ച വൈകീട്ട് നാലരയോടെ രാധയെ ഭർത്താവ് ശിവൻകുട്ടി പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരന്നു.

രാധയുടെ ദേഹത്ത് 11 തവണയോളം കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പ്രതി ശിവൻകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest