trissur murder
ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ ഭര്‍ത്താവ് മരിച്ച നിലയില്‍
പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു

തൃശൂര്‍ | മുരിങ്ങൂരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുരിങ്ങൂര്‍ സ്വദേശി ഷീജ (38)യെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സ്ഥലത്തുനിന്ന് ഓടിപ്പോയ ഭര്‍ത്താവ് ബിനു (40)വിനെയാണ് മണിക്കൂറുകള്‍ക്കുശേഷം സമീപത്തെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും ഇയാള്‍ വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ മക്കളെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം മുങ്ങിയ ബിനുവിനായി അന്വേഷം പുരോഗമിക്കുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയതെന്നു പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)