Connect with us

National

സംശയത്തെ തുടര്‍ന്ന് ഭാര്യയെ പന്ത്രണ്ട് വര്‍ഷം വീട്ടില്‍ പൂട്ടിയിട്ട ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയുടെ ദുരവസ്ഥ മനസ്സിലാക്കിയ ഒരു ബന്ധു വിവരങ്ങള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

Published

|

Last Updated

ബെംഗളൂരു | മൈസൂരുവിലെ ഹിരേഗെ ഗ്രാമത്തില്‍ ഭര്‍ത്താവ് സംശയത്തെ തുടര്‍ന്ന് ഭാര്യയെ പന്ത്രണ്ട് വര്‍ഷം വീട്ടില്‍ പൂട്ടിയിട്ടു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടിലെത്തി ഭാര്യ സുമയെ രക്ഷപ്പെടുത്തി. തുടര്‍ന്ന് ഭര്‍ത്താവ് സന്നലയ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പന്ത്രണ്ട് വര്‍ഷമായി ഇയാള്‍ ഭാര്യയെ വീട്ടുതടങ്കലില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.

ഇരുവരുടെയും വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ തന്നെ ഇയാള്‍ സുമക്കെതിരെ പീഡനം ആരംഭിച്ചിരുന്നു. സുമ ഇയാളുടെ മൂന്നാമത്തെ ഭാര്യയാണ്. പ്രതിയുടെ പീഡനം സഹിക്കവയ്യാതെ ആദ്യ രണ്ടുഭാര്യമാരും ഇയാളെ ഉപേക്ഷിച്ച് പോയതാണ്.

പ്രതി സന്നലയ്യ സുമയെ മുറിക്കുള്ളിലാക്കി മൂന്ന് പൂട്ടുകളിട്ട് വാതില്‍ പൂട്ടുകയും വീടിന് പുറത്തുള്ള ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തിരുന്നു.ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് പകരം ഇയാള്‍ മുറിക്കുള്ളില്‍ ഒരു ബക്കറ്റ് വെക്കുകയുമായിരുന്നു ചെയ്തത്. മുറിയില്‍ നിന്ന് പുറത്തിറങ്ങാനോ, ആരെങ്കിലുമായി സംസാരിക്കാനോ ശ്രമിച്ചാല്‍ ഉപദ്രവിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് യുവതിയുടെ ദുരവസ്ഥ മനസ്സിലാക്കിയ ഒരു ബന്ധു വിവരങ്ങള്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഭാര്യയെ രക്ഷിച്ച് സന്നലയ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Latest