Connect with us

First Gear

ഹ്യുണ്ടായ് ഐ20 ഫെയ്‌സ്ലിഫ്റ്റ് ഈ വര്‍ഷം ഇന്ത്യയിലെത്തും

മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ് എന്നിവയാണ് ഹ്യുണ്ടായ് ഐ20 ഫെയ്‌സ്ലിഫ്റ്റിന്റെ ഇന്ത്യയിലെ എതിരാളികള്‍.

Published

|

Last Updated

ന്യൂഡല്‍ഹി| പുതിയ ഹ്യുണ്ടായ് ഐ20 ഫേസ്ലിഫ്റ്റ് മോഡല്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. ഈ ഹാച്ച്ബാക്കിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് കമ്പനി യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ ചിത്രങ്ങള്‍ കമ്പനി പുറത്ത് വിട്ടിട്ടുണ്ട്.
സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് പുതിയ പതിപ്പ് എത്തുന്നത്.

ഈ വര്‍ഷാവസാനം മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുക്കിയ ഐ20യുടെ ഉത്പാദനം 2023ന്റെ മൂന്നാം പാദത്തില്‍ ആരംഭിക്കുമെന്ന് ഹ്യുണ്ടായ് അറിയിച്ചു. മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ് എന്നിവയാണ് ഹ്യുണ്ടായ് ഐ20 ഫെയ്‌സ്ലിഫ്റ്റിന്റെ ഇന്ത്യയിലെ എതിരാളികള്‍.

എട്ട് കളര്‍ ഓപ്ഷനുകളിലാണ് ഹ്യുണ്ടായ് ഐ20 ഫെയ്‌സ്ലിഫ്റ്റ് യൂറോപ്പില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് നിറങ്ങള്‍ പുതിയതാണ്. രണ്ട് ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളും കമ്പനി നല്‍കിയിട്ടുണ്ട്. ലൂസിഡ് ലൈം മെറ്റാലിക്, ലുമെന്‍ ഗ്രേ പേള്‍, മെറ്റാ ബ്ലൂ പേള്‍ എന്നിവയാണ് പുതിയ കളറുകള്‍. അറ്റ്‌ലസ് വൈറ്റ്, ഫാന്റം ബ്ലാക്ക് പേള്‍, അറോറ ഗ്രേ പേള്‍, ഡ്രാഗണ്‍ റെഡ് പേള്‍, മാംഗ്രോവ് ഗ്രീന്‍ പേള്‍ തുടങ്ങിയ കളറുകളിലും ഈ വാഹനം ലഭ്യമാകും.

 

 

Latest