Connect with us

Qatar

ഐ സി സി സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ 19ന് സമാപിക്കും

വിവിധ ഇന്ത്യന്‍ സാംസ്‌ക്കാരിക സംഘടനകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍ എന്നിവയും സമാപന പരിപാടികളില്‍ പങ്കെടുക്കും.

Published

|

Last Updated

ദോഹ | ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളുടെ ഗ്രാൻഡ് ഫിനാലെ 19ന് അല്‍ അറബി സ്‌പോര്‍ട്‌സ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് ഐ സി സി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ സാംസ്‌ക്കാരിക പാരമ്പര്യത്തിന്റെ മഹനീയത വിളിച്ചോതുന്ന വ്യത്യസ്ത പരിപാടികളാണ് അവതരിപ്പിക്കുക. ലൈവ് ഓര്‍ക്കസ്ട്ര, ദാനിഷ് ഹുസൈന്‍ ബദയൂനിയും സംഘവും അവതരിപ്പിക്കുന്ന ഖവാലി, മാജിക്ക് ഷോ തുടങ്ങിയവയുണ്ടാകും.

വൈകിട്ട് മൂന്ന് മുതല്‍ രാത്രി 11 വരെയാണ് പരിപാടി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രത്യേക പരിപാടിയില്‍ ഇന്ത്യന്‍ സമൂഹത്തിലെ മുഴുവന്‍ പേരും സംബന്ധിക്കണമെന്ന് സംഘാടകര്‍ പറഞ്ഞു. വിവിധ ഇന്ത്യന്‍ സാംസ്‌ക്കാരിക സംഘടനകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍ എന്നിവയും സമാപന പരിപാടികളില്‍ പങ്കെടുക്കും. ആഗസ്ത് ഒന്നിന് ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവ് 19 ദിവസം വിവിധ പരിപാടികള്‍ അവതരിപ്പിച്ചാണ് സമാപിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, ജന. സെക്രട്ടറി കൃഷ്ണകുമാര്‍ ബന്ധകവി, സംഘാടക സമിതി അധ്യക്ഷന്‍ എ പി മണികണ്ഠന്‍, കമല ഠാകൂര്‍ പങ്കെടുത്തു.

Latest