Ongoing News
ഐ സി എഫ് ഇടപെടൽ ഫലം കണ്ടു; ഒടുവിൽ മുഹമ്മദ് കുട്ടി നാടണഞ്ഞു
സ്‌പോൺസർ കൈവെടിഞ്ഞതിനെ തുടർന്ന് ജോലിക്കോ നാട്ടിലോ പോകാൻ കഴിയാതെ കുടുങ്ങുകയായിരുന്നു

അബഹ | സ്‌പോൺസർ ഹുറൂബാക്കിയതിനെ തുടർന്ന് നാട്ടിൽ പോകാനാകാതെ വലഞ്ഞ ഓമാനൂർ സ്വദേശി ഐ സി എഫ് ഇടപെടലിലൂടെ ഒടുവിൽ നാടണഞ്ഞു. മൂന്ന് വർഷത്തെ ജോലിക്ക് ശേഷം സ്‌പോൺസർ കൈവെടിഞ്ഞതിനെ തുടർന്നാണ് മലപ്പുറം ഓമാനൂർ സ്വദേശി മങ്ങാട്ട് പറമ്പൻ മുഹമ്മദ് കുട്ടിക്ക് ജോലിക്കോ നാട്ടിലോ പോകാൻ കഴിയാതെ കുടുങ്ങിയത്.
സാമൂഹിക പ്രവർത്തകനും ഐ സി എഫ് അബഹ സെൻട്രൽ പ്രസിഡന്റുമായ സൈനുദ്ദീൻ അമാനി, ഐ സി എഫ് സൗത്ത് പ്രൊവിൻസ് സംഘടനാ പ്രസിഡൻ് സിറാജുദ്ദീൻ സഖാഫി കൊല്ലം തുടങ്ങിയവരുടെ ഇടപെടലിലൂടെയാണ് രേഖകൾ ശരിയായത്. ഇതോടെ, മുഹമ്മദ് കുട്ടി നാട്ടിലേക്ക് നാട്ടിലേക്ക് മടങ്ങി.
സൈനുദ്ദീൻ അമാനി, അബ്ദുർറഹ്മാൻ പുത്തൂർ, സലീം മൂത്തേടം തുടങ്ങിയവർ മുഹമ്മദ് കുട്ടിയെ എയർപോർട്ടിൽ യാത്രയാക്കി.
---- facebook comment plugin here -----