Kerala
ഐജി ഇടപെട്ടു ; ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് ഐജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്
കോഴിക്കോട് | കോഴിക്കോട് ഐസിയു പീഡനക്കേസിലെ അതിജീവിത സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഐജി ഇടപെട്ടതോടെയാണ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. സമരം ഇരിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് ഐജി കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടു.
ഗൈനക്കോളജിസ്റ്റ് കെ വി പ്രീതിയ്‌ക്കെതിരായ കേസിലെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാനാണ്
സമരം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശപ്രകാരമാണ് ഐജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. ഐജി കമ്മീഷണറോട് വിശദീകരണം ചോദിച്ചതോടെയാണ് അതിജീവിതയുടെ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
---- facebook comment plugin here -----