Connect with us

SSF Kerala

സമകാലിക സാമൂഹികാവസ്ഥയില്‍ നെഹ്റുവിന്റെ പുനര്‍വായനക്ക് പ്രാധാന്യം വര്‍ധിക്കുന്നു: എസ് എസ് എഫ്

ഇന്ത്യയുടെ ദേശീയ മുഖ്യധാരയില്‍ ഉണ്ടായിരുന്ന പലരേയും തട്ടിയെടുക്കാനും ചിലരെ തമസ്‌കരിക്കാനും സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്

Published

|

Last Updated

തിരൂര്‍ | ജനാധിപത്യം അപകടത്തിലാകുകയും, മതനിരപേക്ഷത കളങ്കപ്പെടുകയും ചെയ്യുന്ന സമകാലിക സാമൂഹികാവസ്ഥയില്‍ ജനാധിപത്യത്തിനും, മതേതരത്വത്തിനും ഇന്ത്യയില്‍ അടിത്തറ പാകിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പുനര്‍വായനക്ക് പ്രസക്തിയേറുന്നുവെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ പറഞ്ഞു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി നെഹ്റുവിനെ കണ്ടെത്തുന്നു എന്ന ശീര്‍ഷകത്തില്‍ തിരൂരില്‍ സംഘടിപ്പിച്ച ചര്‍ച്ച സംഗമത്തില്‍ വിഷയാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ദേശീയ മുഖ്യധാരയില്‍ ഉണ്ടായിരുന്ന പലരേയും തട്ടിയെടുക്കാനും ചിലരെ തമസ്‌കരിക്കാനും സംഘ് പരിവാറിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. അതിനായി അവരുടെ ആശയങ്ങളെയും, ഓര്‍മകളെയും സജീവമാക്കി നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരൂര്‍ ബസ്റ്റാന്റ് പരിസരത്തു വെച്ച് നടന്ന ചര്‍ച്ച സംഗമത്തില്‍ കലാലയം സെക്രട്ടറി വി സിറാജുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു. ഇ ജയന്‍, അഡ്വ. രതീഷ് കൃഷ്ണ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ ബി ബഷീര്‍ തൃശൂര്‍ ചര്‍ച്ച നിയന്ത്രിച്ചു. എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല ജനറല്‍ സെക്രട്ടറി എ മുഹമ്മദ് സഈദ് സക്കരിയ, അതീഖ് റഹ്മാന്‍, അബ്ദുല്‍ ഹഫീള് അഹ്‌സനി, ടി. അബൂബക്കര്‍, ജാഫര്‍ ശാമില്‍ ഇര്‍ഫാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest