Heavy rain
ദുരന്ത സമയത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് പ്രധാനം: മന്ത്രി കെ രാജന്‍
കാലവര്‍ഷം പിന്മാറുന്ന അതേ സമയത്ത് തന്നെ തുലാവര്‍ഷം സംസ്ഥാനത്തെ സമീപിക്കുകയാണ്. ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു
പത്തനംതിട്ട | ദുരന്ത സമയത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് പ്രധാനമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. മല്ലപ്പളളി താലൂക്കിലെ എഴുമറ്റൂര്‍, റാന്നി താലൂക്കിലെ അയിരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ 2021 ജൂലൈ 13ന് ആഞ്ഞടിച്ച അതിശക്തമായ ചുഴലിക്കാറ്റില്‍ വീടിനും കാലി തൊഴുത്തുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നമ്മുടെ നാട് മുന്‍പ് കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ദുരന്തങ്ങളാണ് ഇപ്പോള്‍ നാം നേരിടുന്നത്. പത്തനംതിട്ട ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ച്, ഉദ്യോഗസ്ഥരെ മാലയിലെ മുത്തുകളെ പോലെ ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് അഭിനന്ദനീയമാണ്. ജീവഹാനി ഉണ്ടാകാത്ത വിധത്തിലാണ് ഡാം മാനേജ്മെന്റ് നടത്തി വരുന്നത്. കുറച്ച് ദിവസങ്ങളിലായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ഏറെ വിഷമിപ്പിക്കുന്നതാണ്. വളരെ സംഘടിതമായി വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു എന്നത് ഏറെ ആശ്വാസകരമാണ്. ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധേയമായ ഇടപെടല്‍ നടക്കുമ്പോള്‍ അവ അതിജീവിക്കുക തന്നെ വേണം. കാലവര്‍ഷം പിന്മാറുന്ന അതേ സമയത്ത് തന്നെ തുലാവര്‍ഷം സംസ്ഥാനത്തെ സമീപിക്കുകയാണ്. ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
പമോദ് നാരായണ്‍ എം ല്‍ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എ ഡി എം അലക്സ് പി. തോമസ്, മുന്‍ എം എല്‍ എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അനിത കുറുപ്പ്, ശോഭ മാത്യു, മലപ്പള്ളി തഹസീല്‍ദാര്‍ എം ടി ജയിംസ്, റാന്നി തഹസീല്‍ദാര്‍ നവീന്‍ ബാബു പങ്കെടുത്തു.