Kerala
വിവാദ ഉത്തരവ് പിന്‍വലിക്കും; തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പരിഹാരമാകുന്നു
ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കെ രാജന്‍ എം എല്‍ എ.
തൃശൂര്‍ | തൃശൂര്‍ പൂരം പ്രതിസന്ധിക്ക് പരിഹാരമാകുന്നു. ആനകളെ വനം വകുപ്പ് ഏര്‍പ്പെടുത്തുന്ന ഡോക്ടര്‍മാര്‍ പരിശോധിക്കണമെന്ന വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിക്കും.
ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും. ഇതുസംബന്ധിച്ച പുതുക്കിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കെ രാജന്‍ എം എല്‍ എ അറിയിച്ചു.
ആനകളെ വെറ്ററിനറി ഡോക്ടര്‍മാര്‍ക്കു പുറമെ വനംവകുപ്പിന്റെ ഡോക്ടര്‍മാര്‍ കൂടി പരിശോധിക്കണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നത്. 80 ആര്‍ ആര്‍ ടി അംഗങ്ങളെ ആനകളെ നിയന്ത്രിക്കാന്‍ നിയോഗിക്കണമെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു.
പരിശോധന സംബന്ധിച്ച് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ ഉത്തരവിനെതിരെ രംഗത്തു വന്നിരുന്നു. തൃശൂര്‍ പൂരം നടത്തിപ്പ് സംബന്ധിച്ച സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശദീകരണം തേടിയതായി വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.