Kozhikode
ഇഹ്‌യാഉസ്സുന്ന പ്രവര്‍ത്തനോദ്ഘാടനം പ്രൗഢമായി
ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടനാ വര്‍ഷത്തെ പ്രഥമ അക്കാദമിക് കണ്‍വൈന്‍ നടന്നു.

കോഴിക്കോട് | ജാമിഅ മര്‍കസ് ശരീഅ വിഭാഗം വിദ്യാര്‍ത്ഥി യൂണിയന്‍ ഇഹ്‌യാഉസ്സുന്നയുടെ 2022-23 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ‘ഗ്രീന്‍ സിഗ്‌നല്‍’ എന്ന പേരില്‍ പ്രൗഢമായി സമാപിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടനാ വര്‍ഷത്തെ പ്രഥമ അക്കാദമിക് കണ്‍വൈന്‍ നടന്നു.
വി പി എം ഫൈസി വില്ല്യാപള്ളിയുടെ അധ്യക്ഷതയില്‍ മര്‍കസ് ചാന്‍സ്ലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സാര്‍ത്ഥക വിദ്യാര്‍ത്ഥിത്വത്തിന് സര്‍ഗാത്മക ആവിഷ്‌കാരങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡയറക്ടര്‍ ജറനല്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് നോളെജ് സിറ്റി ഡയറക്ടര്‍ ഡോ. എ പി അബ്ദൂല്‍ ഹകീം അസ്ഹരി, ഹാഫിസ് അബൂബക്കര്‍ സഖാഫി, കരീം ഫൈസി വാവൂര്‍ സംബന്ധിച്ചു.
അക്കാദമിക് കണ്‍വീനര്‍ റാഫി പയ്യനാട് സ്വാഗതവും ജനറല്‍ സിക്രട്ടറി സ്വഫ് വാന്‍ കോട്ടക്കല്‍ പ്രമേയപ്രഭാഷണവും നടത്തി.